കുട്ടികൾ ഗണിതത്തിൽ പിന്നാക്കം പോകുന്നതിനുള്ള കാരണങ്ങൾ വളരെ നല്ല രീതിയിൽ വിശകലനം ചെയ്തിട്ടുണ്ട് . ഇവയിൽ കുട്ടികൾക്ക് അടിസ്ഥാന പാ ഠങ്ങൾ ലഭിക്കാത്തതും പ്രായോഗിക ജീവിത സാധ്യതകൾ ഉൾപ്പെടുത്തി പഠിപ്പിക്കുന്നതിലെ പോരായ്മകളും പ്രധാനമായി കാണാം .അടിസ്ഥാന പാഠങ്ങൾ ലഭിക്കാത്തതിന് കാരണം ആവശ്യമായ വിധത്തിൽ ആവർത്തനവും പുനർബോധനവും നടത്താതിരിക്കുന്നതാണ് . ഉദാഹരണത്തിന് ഗുണനം പഠിപ്പിച്ച ശേഷം സങ്കലനവും ഗുണനവും തമ്മിലെ വ്യതാസം മനസ്സിൽ ഉറക്കുന്ന വിധത്തിൽ ഈ രണ്ട് ക്രിയകളും ഉൾപ്പെടുന്ന കണക്കുകൾ ഇടക്കിടെ ആവർത്തിച്ചു ചെയ്യിക്കണം . അത്തരത്തിലുള്ള വ്യത്യസ്ത പ്രായോഗിക പ്രശ്നങ്ങൾ ഇടയ്ക്കിടെ ചെയ്യാനുണ്ട് .
കുട്ടികൾ ഗണിതത്തിൽ പിന്നാക്കം പോകുന്നതിനു ഇപ്പറഞ്ഞതൊന്നുമല്ലാതെ മറ്റൊരു പ്രധാന കാരണം കൂടിയുണ്ട് .
അത് കുട്ടിയുടെ പ്രത്യേക പഠന വൈകല്യം SPECIFIC LEARNING DIFFICULTY (SLD) ആണ് . തലച്ചോറിലെ ന്യൂറോൺ ബന്ധങ്ങളിലുള്ള സവിശേഷത കൊണ്ട് വായിക്കാനും എഴുതാനും സംസാരിക്കാനും കണക്കു കൂട്ടാനും ഒക്കെ പ്രശ്നങ്ങൾ നേരിടുന്ന ഈ കുട്ടികളെ താഴ്ന്ന ക്‌ളാസ്സിലേ തിരിച്ചറിഞ്ഞു സഹായിക്കേണ്ടതുണ്ട് .ഇന്ത്യയിൽ 40 കുട്ടികൾ ഉള്ള ഒരു ക്‌ളാസിൽ 4 -5 വരെ കുട്ടികൾ ഇത്തരത്തിൽ പ്രത്യേക പഠന വൈകല്യം ഉള്ളവരാണ് എന്ന് പഠനങ്ങൾ പറയുന്നു . ഈ കുട്ടികൾ ബുദ്ധിയുള്ളവരും പലപ്പോഴും അമിത പ്രവർത്തന ശീലങ്ങൾ കാണിക്കുന്നവരുമായിരിക്കും .ഇവർ മന്ദബുദ്ധികളോ മാനസിക വൈകല്യം ഉള്ളവരോ ,ശാരീരിക വൈകല്യം ഉള്ളവരോ അല്ല . ഇത്തരം കുട്ടികൾക്ക് ക്ലാസ്സുകളിൽ പ്രത്യേക പിൻതുണ സംവിധാനങ്ങൾ ആവശ്യമുണ്ട് .അദ്ധ്യാപകന്റെ ടീച്ചിങ് മാന്വൽ അത്തരം കുട്ടികൾക്കായി പുനഃക്രമീകരണം (ADAPT)ചെയ്തിരിക്കണം .കൂടാതെ ഇത്തരം കുട്ടികൾക്കായി സ്‌കൂൾ തലത്തിൽ പ്ലാൻ ചെയ്യപ്പെട്ട , ഓരോ വർഷവും പുതുക്കപ്പെടുന്ന പ്രത്യേക വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി (IEP-INDIVIDUAL EDUCATION PLAN )ഉണ്ടായിരിക്കണം . ഇക്കാര്യങ്ങൾ നടപ്പിൽ വരുത്താൻ അധ്യാപകർക്ക് പ്രത്യേക പരിശീലനം കിട്ടിയിരിക്കണം .നിയമപരമായി തന്നെ ഇക്കാര്യങ്ങൾ കുട്ടികൾക്ക് ചെയ്തു കൊടുക്കാൻ ഇന്ത്യയിൽ 2016 മുതൽ സർക്കാർ സംവിധാനങ്ങൾ ബാധ്യസ്ഥമാണ് . ( RPWD ACT 2016 )
SRC COMMUNITY COLLEGE നടത്തുന്ന CERTIFICATE IN MANAGEMENT OF LEARNING DISABILITIES പോലെയുള്ള കോഴ്‌സുകൾ ഇതിനു ഉപയുക്തമാണ് .കൂടുതൽ വിവരങ്ങൾക്ക് താരേ സമീൻ പർ എന്ന ഈ ബ്ലോഗ് വായിക്കാം .-RADHAKRISHNAN C K 9447739033
No comments:
Post a Comment
Comment here